Breaking News

ചെന്നടുക്കം എ കെ ജി സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിജയോത്സവം സംഘടിപ്പിച്ചു


ഭീമനടി : ചെന്നടുക്കം എ കെ ജി സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ 2023,24വർഷത്തെ S. S. L. C, Plus Two പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും L.S. S. വിജയികൾക്കും സർഗോത്സവം വിജയികൾക്കും അനുമോദനം നടത്തി. പരിപാടി വരക്കാട് ഹൈസ്കൂൾ പ്രധാന അധ്യാപിക നിഷ ടീച്ചർ ഉൽഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് രാജേഷ് ഇ കെ അധ്യക്ഷത വഹിച്ചു. ലിനി കെ വി , ശോഭ സി വി പരിപാടിക്ക് ആശംസ അറിയിച്ചു. സെക്രട്ടറി ശശിധരൻ സി വി സ്വാഗതവും ജോയിന്റ് സെക്രട്ടറി എം കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.

No comments