Breaking News

ചെറുപുഴയിലെ തലമുതിർന്ന കോൺഗ്രസ്സ് നേതാവും ചെറുപുഴ ജെ.എം.യു.പി. സ്കൂൾ മാനേജറുമായ കെ.കുഞ്ഞികൃഷ്ണൻ നായർ നിര്യാതനായി


ചെറുപുഴ: ചെറുപുഴയിലെ തല മുതിർന്ന കോൺഗ്രസ്സ് നേതാവും ചെറുപുഴ ജെ.എം .യു.പി. സ്കൂൾ മാനേജരുമായിരുന്ന കെ.കുഞ്ഞികൃഷ്ണൻ നായർ(94) ഹൃദയാഘാതത്തെ തുടർന്ന്  കണ്ണൂർ മിംസ് ഹോസ്പറ്റലിൽ ചികിത്സയിലിരിക്കെ  നിര്യാതനായി.

ഭൗതീക ശരീരം നാളെ 03.05.2024 വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ 2 മണി വരെ ജെ.എം.യു.പി സ്കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷം 4 മണിക്ക് ചെറുപുഴ ശ്രീ അയ്യപ്പ ക്ഷേത്രംവക കോലുവള്ളി മോക്ഷതീരം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.


No comments