Breaking News

വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി ആശുപത്രിയിൽ മരിച്ചു.


കാഞ്ഞങ്ങാട് : വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി ആശുപത്രിയിൽ മരിച്ചു.മാണിക്കോത്ത് കൊളവയലിലെ അഭിയുടെ ഭാര്യ വൈഷ്ണവി (28) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് വയറുവേദന മൂലം വൈഷ്ണവിയെ മംഗലാപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കുടൽ സംബന്ധമായ ഗുരുതര രോഗമെന്ന് കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലാബ് ടെക്നീഷ്യയായിരുന്നു. മടിക്കൈ ഏച്ചിക്കാനം കല്യാണം മൂളംപാറയിൽ കൃഷണന്റെയും തങ്കമണിയുടെയും മകളാണ്. സഹോദരങ്ങൾ: വൈശാഖ്, നീതു.

No comments