Breaking News

ചിത്താരിയിൽ ടാങ്കർ ലോറിയിൽ നിന്നും വാതക ചോർച്ച ബേക്കൽ വഴി ഗതാഗത നിയന്ത്രണം


അജാനൂർ: ഓടികൊണ്ടിരിക്കുന്ന ടാങ്കര്‍ ലോറിയില്‍ വാതക ചോര്‍ച്ച. വ്യാഴാഴ്ച്ച രാവിലെ ഏഴരയോടെയാണ് സംഭവം. വാതക ചോര്‍ച്ച ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ സെന്റര്‍ ചിത്താരി മസ്ജിദിന് മുന്‍വശം സംസ്ഥാന പാതയില്‍ ലോറി നിര്‍ത്തിയിട്ടു. വാതക ചോര്‍ച്ച നിയന്ത്രിക്കാനാവാത്തതിനാല്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നുണ്ട്. സ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സും എത്തിയിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. പരിസരപ്രദേശങ്ങളിലെ വീടുകളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ നീക്കവും നടക്കുന്നു. കാഞ്ഞങ്ങാട് നിന്നുള്ള വാഹനങ്ങള്‍ മഡിയന്‍ വഴി തിരിച്ചു വിടുന്നു. കാസര്‍കോട് നിന്നുളള വാഹനങ്ങള്‍ ചാമുണ്ഡികുന്ന് വരെ മാത്രമെ ഓടുന്നുളളു.

No comments