Breaking News

കുന്നുംകൈ പെരുമ്പട്ടയിൽ ഇടിമിന്നലിൽ വൻ നാശനഷ്ടം


പെരുമ്പട്ട : വേനൽ മഴയോടൊപ്പം അപകടങ്ങളും പെയ്തിറങ്ങുന്നു. ഇന്നലെ വൈകുന്നേരം മഴയുടെ മുന്നോടിയായി  വന്നെത്തിയ അതിശക്തമായ  ഇടിമിന്നലിൽ പെരുമ്പട്ട മുള്ളിക്കാട് പി.സി.സലാമും കുടുംബവും  വാടകയ്ക്ക് താമസിക്കുന്ന എം.എസ്. തയ്യിബിന്റെ മേൽനോട്ടത്തിലുള്ള വീട്ടിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയത് .  വീട്ടിലെ വൈദ്യുതി സംവിധാനം പാടെ നശിച്ചു. മെയിൻ സ്വിച്ച്,മീറ്റർ, ഡി.പി.ബോർഡ് , വാഷിംഗ്  മിഷീൻ,  ഫ്രിഡ്‌ജ് , സ്വിച്ച് ബോർഡുകൾ  എല്ലാം കത്തി നശിച്ചു,

വീട്ടിൽ സലാമിന്റെ ഭാര്യയും മക്കളും ഉണ്ടായിരുന്നെങ്കിലും അപകടമില്ലാതെ രക്ഷപെടുകയായിരുന്നു , എങ്കിലും ഇടിമിന്നൽ വരുത്തിയ ഭയത്തിൽ നിന്നും  ഇനിയും മുക്തരായിട്ടില്ല. കൂടാതെ ഇടിമിന്നലിന്റെ പ്രഹരം കാരണം   പ്രസ്തുത വീടിന്റെ സമീപത്ത് ,ബഹ്‌റൈനിൽ പ്രവാസിയായ , എൻ.പി.നാസർ വേലികോത്തിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ കുഴൽ കിണറും അനുബന്ധ    സംവിധാനങ്ങളും തകർന്നു . വൻ സ്‌ഫോടന ശബ്ദത്തോടെ കിണറിന്റെ പൈപ്പുകൾ  മീറ്ററുകൾ ദൂരത്തേക്ക് പൊട്ടിതെറിച്ചു പോയി .





No comments