ജില്ലയിലെ പ്രമുഖ കർഷക കൂട്ടായ്മയായ മണ്ണിന്റെ കാവലാൾ ഗ്രൂപ്പിന്റെ 10മത് സംഗമം ബേഡകം കാഞ്ഞിരടുക്കത്ത് ചേർന്നു
ബേഡകം : കാസർഗോഡ് ജില്ലയിലെ പ്രമുഖ കർഷക കൂട്ടായ്മ ആയ മണ്ണിന്റെ കാവലാൾ ഗ്രൂപ്പിന്റെ 10മത് സംഗമം ബേഡകം കാഞ്ഞിരടുക്കത്തെ പൊന്നുപാറയിലെ കെ കുഞ്ഞിക്കണ്ണൻ നായരുടെ വസതിയിൽ വച്ചു നടന്നു. പരുപാടി പ്രമുഖ കർഷകനായ കുഞ്ഞിരാമൻ നായർ ഉൽഘടനം ചെയ്തു പരുപാടിയിൽ അവാർഡ് ജേതാക്കളായ കർഷകരെ ബെഡഡുക്ക മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന അനന്തൻ, അമ്പലത്തറ എസ് ഐ ലതീഷ് എന്നിവർ ചേർന്ന് ആദരിച്ചു ഉപഹാരം വിതരണം ചെയ്തു, ജോസ് ടി വർഗീസ്,ഹരീഷ് കോളംകുളം, കെ കുഞ്ഞിക്കണ്ണൻ നായർ, അന്നമ്മ എന്നിവർ സംസാരിച്ചു, കൂട്ടായ്മയിലെ കർഷകരുടെ നേതൃത്വത്തിൽ കലാ പരിപാടികളും അരങ്ങേറി, ജില്ലയിലേ വിവിധ മേഖലയിൽ നിന്നും വന്നു നിരവതി കർഷകരുടെ കാർഷിക വസ്തുക്കളുടെ പ്രദർശനവും പരുപാടിയിൽ ഉണ്ടായിരുന്നു, പരുപാടിയിൽ നുറു കണക്കിന് ആളുകൾ പങ്കെടുത്തു, പരുപാടിയിൽ കർഷക അവാർഡ് ജേതാക്കളായ കണ്ണാലയം നാരായണൻ, സജിത്ത് കുര്യൻ, അയറോട്ട് കുഞ്ഞച്ചൻ, കൊടക്കാട് രവി, രാഹുൽ അടുക്കാം, ശ്രീവിദ്യ കോടോത്ത്, കെ ടി സന്തോഷ് എന്നിവരെ ആദരിച്ചു, വിവിധ തരാം കൃഷികൾ ചെയുന്ന കർഷകരുടെ കർഷക മേഖലയിലേ കാര്യങ്ങളെ കുറിച്ചുള്ള ചർച്ചയും പരുപാടിയിൽ നടന്നു
No comments