Breaking News

ചാളക്കടവിലെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം ഗുരുപുരം സ്വദേശിനിയുടെത്


കാഞ്ഞങ്ങാട് മടിക്കൈ ചാളക്കടവിലെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ കണ്ടെത്തിയത് അമ്പലത്തറ ഗുരുപുരം സ്വദേശിനിയുടെ മൃതദേഹം. ഗുരുപുരത്തെ കാര്‍ത്യായനി (58) യുടെതാണ് മൃതദേഹമെന്നാണ് ഇന്നുച്ചയോടെ പൊലീസ് തിരിച്ചറിഞ്ഞത്. ചാളക്കടവിലെ സുബൈദയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിസരവാസികള്‍ നോക്കിയപ്പോഴാണ് കസേരയില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്.




No comments