Breaking News

രണ്ട് അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കൾ വിദ്യാനഗര്‍ പോലീസ് പിടിയിൽ




കർണാടക സ്വദേശികളായ അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കളായ രണ്ടു പേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തു. മംഗലാപുരം ഗുഡ്ഡെ കണ്ണൂരിലെ മുഹമ്മദ് അല്‍ഫാസ് (23), മംഗലാപുരം, പഞ്ചിമൊഗറു, മത്തോട്ടി, മസ്ജിദ് റോഡിലെ മൂഡംബില്‍ ഹുസൈന്‍ (20) എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ ജെ വിനോയിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

മായിപ്പാടിയില്‍ വെച്ചാണ് ഇരുവരും പൊലീസിന്‍റെ പിടിയിലായത്. എടനീര്‍, പാടി, കോരിക്കാറിലെ മുബഷീറിന്‍റെ ബൈക്ക് കഴിഞ്ഞ ഡിസംബര്‍ 19 ന് കോരിക്കാര്‍മൂലയില്‍ നിന്നും മോഷണം പോയിരുന്നു. തുടര്‍ന്ന് ബഷീര്‍ നല്‍ കിയ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പ്രതികള്‍ അറസ്റ്റിലായത്. കുപ്രസിദ്ധ അന്തര്‍ സംസ്ഥാന വാഹന കവര്‍ച്ചക്കാരനായ മംഗലാപുരത്തെ ഷക്കീലാണ് ബൈക്ക് മോഷ്ടിച്ചത് .അതിനു ശേഷം കൂട്ടാളികളായ മൂഡംബില്‍ ഹുസൈനും മുഹമ്മദ് അല്‍ഫാസിനും കൈമാറുകയായിരുന്നു. ഇവര്‍ ബൈക്കില്‍ വ്യാജ നമ്പര്‍ഘടിപ്പിച്ച ശേഷം മറിച്ച് വില്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് കൂടുതല്‍ വാഹനമോഷണങ്ങളുമായി ബന്ധമുണ്ടോയെന്ന് പോ ലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ അറസ്റ്റുചെയ്ത സംഘത്തില്‍ എസ് ഐ വി വി ദീപ്തി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റോജന്‍ സി പി ഒ മാരായ ഷിനോയ്, അബ്ദുല്‍സലാം, കൃഷ്ണനുണ്ണി എന്നിവരും ഉണ്ടായിരുന്നു.

No comments