യുവാവിനെ കാണാതായതായി പരാതി ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ കാണാതായതായി പരാതി. വെസ്റ്റ് എളേരി അടുക്കളകണ്ടത്തെ എ.പി എബി( 41)യെയാണ് കാണാതായത്. ഈ മാസം ഒന്നിന് രാവിലെ 7. 30ന് വീട്ടിൽനിന്നും ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
No comments