Breaking News

സ്കൂട്ടർ തടഞ്ഞുനിർത്തി അടിച്ചു പരിക്കേപ്പിച്ചു ; യുവാവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


പരപ്പ : സ്കൂട്ടർ തടഞ്ഞുനിർത്തി അടിച്ചു പരിക്കേപ്പിച്ച സംഭവത്തിൽ  യുവാവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു. കഴിഞ്ഞ 30 മത് തിയതി പരപ്പ മുണ്ടപ്ലാവ് എന്ന സ്ഥലത്ത് വെച്ച് സതീശൻ എം പി (54) എന്ന വ്യക്തി സഞ്ചരിച്ചു സ്കൂട്ടർ തടഞ്ഞുനിർത്തി മരവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും തുടർന്ന് സ്കൂട്ടർ അടിച്ചു തകർക്കുകാണുമായിരുന്നു. മുൻവൈരാഗ്യം മൂലം പാലവളപ്പ് സ്വദേശി അനീഷ് ആണ് മർദിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു സ്കൂട്ടർ തകർത്ത വകയിൽ ഏകദേശം 10000 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയിൽ പറയുന്നു

No comments