Breaking News

'കാസർകോട് ടെസ്റ്റ് ഗ്രൗണ്ടിൽ കൊവിഡ് കാരണമല്ല ഡ്രൈവിംഗ് ടെസ്റ്റ് മാറ്റിയത്'; വിശദീകരണവുമായി ആർടിഒ


കാസര്‍കോട്: കാസർകോട് ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ അനിശ്ചിത കാലത്തേക്ക് നിർത്തി വച്ചതിനുള്ള വിശദീകരണവുമായി ആര്‍ടിഒ. കൊവിഡ് 19 മൂലമെന്ന വിചിത്ര കാരണമാണ് നേരത്തെ മോട്ടോർ വാഹന വകുപ്പ് പറഞ്ഞിരുന്നത്. എന്നാല്‍, കൊവിഡ് 19 മൂലമെന്ന എസ് എം എസ് വന്നത് സാങ്കേതിക പിഴവ് ആണെന്ന് ആര്‍ടിഒ വിശദീകരിച്ചു. ടെസ്റ്റ് ഗ്രൗണ്ടിൽ സംവിധാനങ്ങൾ ഒരുക്കാനുള്ള കാലതാമസമാണ് ടെസ്റ്റുകൾ റദ്ദാക്കാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെയാണ് കാസര്‍കോട് ഇത്തരമൊരു അറിയിപ്പ് വന്നിരുന്നത്.

No comments