Breaking News

വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹൈസ്കൂൾ 1988-89 എസ്.എസ്.എൽ.സി ബാച്ച് "സ്നേഹസംഗമം" നാളെ (ശനി)


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹൈസ്കൂൾ 1988-89 എസ്.എസ്.എൽ.സി ബാച്ച് "സ്നേഹസംഗമം വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. മുപ്പത്തഞ്ച് വർഷത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു കൂടിച്ചേരൽ സംഘടിപ്പിക്കുന്നത്. സഹപാഠികളിലൊരാൾക്ക് ഗുരുതരമായ അസുഖം പിടിപെട്ടപ്പോൾ ചികിത്സാസഹായം നൽകുക എന്ന ലക്ഷ്യത്തോടെ 2020ലാണ് നന്മ- 1988-89 എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ചത്. പരിപാടിയിൽ മിച്ചം വരുന്ന തുക ചികിത്സയിൽ കഴിയുന്ന മറ്റൊരു സഹപാഠിക്ക് നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. ചടങ്ങിൽ തഹസിൽദാർ മുരളി പി വി മുഖ്യാതിഥിയായിരിക്കുംഅധ്യാപകരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവയും ഉണ്ടാവും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

No comments