Breaking News

മലയോരത്തിന്റെ ജനകീയ ഡോക്ടർ എച്ച് വി കമലാക്ഷ വിട വാങ്ങി


വെള്ളരിക്കുണ്ട്  : ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ച ശേഷം വർഷങ്ങളോളം ചുള്ളിക്കരയിൽ ക്ലിനിക്ക് നടത്തി കേവലം 10 രൂപ  ചികിത്സാ ഫീസ് വാങ്ങിച്ചിരുന്ന  മലയോരത്തിന്റെ ജനകീയ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന എച്ച് വി കമലാക്ഷ(84) വിട വാങ്ങി. കാഞ്ഞങ്ങാട് സ്വദേശിയാണ്. പനത്തടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസറായും  ജില്ലാ മെഡിക്കൽ ഓഫീസറായും സേവനമനുഷ്ഠിച്ചിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ സ്ഥാനത്തു നിന്നാണ് വിരമിച്ചത്.  ഭാര്യ :ശാന്തകുമാരി. മക്കൾ: ഡോ. ബിന്ദു, കവിത, പരേതനായ ഗുരുദത്ത. മരുമക്കൾ രാജേന്ദ്രൻ എഞ്ചിനിയർ (സൗദി) ആനന്ദഷെട്ടി ( മംഗളൂരു )


No comments