Breaking News

അസുഖത്തെത്തുടർന്ന് ബളാൽ സ്വദേശിനിയായ യുവതി മരണപ്പെട്ടു ബളാൽ ഹയർ സെക്കന്ററി സ്കൂളിൽ താത്കാലിക അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു


വെള്ളരിക്കുണ്ട് :  ഡെങ്കിപ്പനിയെ തുടർന്ന് അധ്യാപികയായിരുന്ന യുവതി മരിച്ചു. ബളാല്‍ ചെമ്പഞ്ചേരിയിലെ രാഗേഷ്ബാബുവിന്‍റെ ഭാര്യ വൃന്ദ(28) ആണ് മരണപ്പെട്ടത്. പോണ്ടിച്ചേരി ആശുപത്രിയിൽ വെച്ചാണ് മരണം.

ബളാൽ ഹയർ സെക്കൻററി സ്കൂൾ താത്ക്കാലിക അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു വ്യന്ദ. പോണ്ടിച്ചേരിയിൽ ജോലിയുള്ള  ഭർത്താവ് രാകേഷ് ബാബുവിനൊപ്പം ആയിരുന്നു താമസം.രാഗേഷ് ബാബു പോണ്ടിച്ചേരിയിലെ ചെമ്മീന്‍കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.

ഏതാനും ദിവസം മുന്പാണ്‌  പോണ്ടിച്ചേരിയിലേക്ക് പോയത്. ഡെങ്കിപ്പനിയെ തുടർന്ന് നാല് ദിവസമായി പോണ്ടിച്ചേരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഏഴ് വയസുള്ള ധ്വനിമ മകളാണ് 

മൃതസംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് ബളാൽ ടൗണിനു സമീപം ഉള്ള വീട്ടുവളപ്പിൽ നടക്കും എന്ന് ബന്ധുക്കൾ അറിയിച്ചു.

No comments