Breaking News

സ്റ്റേറ്റ് യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ്: കാസർകോട് ജില്ല യൂത്ത് ടീം സെലക്ഷൻ ചാമ്പ്യൻഷിപ്പ് മെയ് 18 ന് ചെർക്കള വിന്നേഴ്സ് ഗ്രൗണ്ടിൽ


കാസർകോട് : പാലക്കാട് ജില്ലയിൽ വച്ച് നടക്കുന്ന സംസ്ഥാന വോളിബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്റ്റേറ്റ് യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കാസർകോട് ജില്ല യൂത്ത് ടീം സെലക്ഷൻ ചാമ്പ്യൻഷിപ്പ് 2024 മെയ് 18 ശനിയാഴ്ച രാവിലെ 9 മണി മുതൽ ചെർക്കള വിന്നേഴ്സ് ഗ്രൗണ്ടിൽ വച്ച് നടക്കും. പ്രായപരിധി 01-01-2004 ന് ശേഷം ജനിച്ചവർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ക്ലബ്ബുകൾ മെയ് 15ന് മുമ്പായി താഴെ കൊടുത്ത ഫോൺ നമ്പറിൽ ബന്ധപ്പെട്ട രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിക്കുന്നു. 

ഫോൺ: 9446246553

No comments