Breaking News

പ്രദീപൻ്റെ ചികിത്സയ്ക്കായി കൊന്നക്കാട് ജനകീയ കൂട്ടായ്മ കൈകോർത്തു വിറ്റഴിച്ചത് നാലായിരത്തോളം ബിരിയാണികൾ


കൊന്നക്കാട് : കൊന്നക്കാട് മഞ്ചുച്ചാലിൽ താമസിക്കുന്ന രക്താർബുദം ബാധിച്ചു എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ജനഭവൻ പ്രദീപ്‌ ജോസഫിന് വേണ്ടി കൊന്നക്കാട് ജനകീയ കൂട്ടായ്മ ബിരിയാണി ചലഞ്ച് നടത്തി ധനസമാഹരണം നടത്തി. ബളാൽ ഗ്രാമപഞ്ചായത്ത്‌ അംഗം ബിൻസി ജെയിൻ ഉത്ഘാടനം ചെയ്തു. ഐഎൻടിയുസി ദേശീയ കമ്മിറ്റി അംഗം പി.ജി ദേവ്, സിപിഐഎം നേതാവ് ടി.പി തമ്പാൻ, ബളാൽ ഗ്രാമപഞ്ചായത്ത്‌ അംഗം പി.സി രഘുനാഥൻ, ഹരികുമാർ, ജോസ് പി.കെ തുടങ്ങിയവർ സംസാരിച്ചു. ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയത്തിന്റെ നേതൃത്വത്തിൽ 

കൊന്നക്കാട്ടെ ജനകീയകൂട്ടായ്മയാണ് നാലായിരത്തോളം ബിരിയാണി വീടുകളിൽ എത്തിച്ചു ചികിത്സാ സഹായധന സമാഹരണം നടത്തിയത്. ബിരിയാണി ചലഞ്ച് ചെയർമാനായി ബളാൽ പഞ്ചായത്ത്‌ മെമ്പർ രഘുനാഥനും ജനറൽ കൺവീനറായി ഷാജി ജോസഫ് തൈലംമാനാലും പ്രവർത്തിച്ചു.

No comments