Breaking News

ബിരിക്കുളം കൂടോലിൽ ഇടിമിന്നലിൽ വീടിനു കേടുപാട് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു


ഇന്നലത്തെ ഇടിമിന്നലിൽ ബിരിക്കുളം കൂടോലിലെ വി ആർ അനിൽകുമാറിൻ്റെ വീടിന് കേടുപാട് സംഭവിച്ചു. ഭാഗ്യം കൊണ്ടാണ് കുടുംബം അൽഭുതകരമായ് രക്ഷപ്പെട്ടത്. വയറിങ് പൂർണ്ണമായും കത്തി നശിച്ചു. അടുക്കളയിലെ സാധങ്ങൾ പൊട്ടി പൊളിഞ്ഞു. ഗ്യാസ് സിലിണ്ടർ ഓഫായതിനാൽ വൻ ദുരന്തം ഒഴിവായി.

സംഭവ സ്ഥലം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ്, ഐ എൻ ടി യു സി നേതാവ് സി ഒ സജി, മണ്ഡലം സെക്രട്ടറി ബാലഗോപാലൻ കാളിയാനം തുടങ്ങിയവർ സന്ദർശിച്ചു. വില്ലേജ് അധികാരികളുമായ് സംസാരിച്ചു.



No comments