Breaking News

കാസർകോട് ലോക്സഭാ മണ്ഡലം വോട്ടെണ്ണൽ; ഒരുക്കങ്ങൾക്കായി ജില്ലാ കളക്ടറുടെ ചേമ്പറിൽ അവലോകന യോഗം ചേർന്നു


കാസർകോട് : വോട്ടെണ്ണൽ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിന് കാസർകോട് ലോക്‌സഭ മണ്ഡലം വരണാധികാരിയായ ജില്ലാകളക്ടർ കെ. ഇമ്പശേഖറിൻ്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ  അസി റിട്ടേണിംഗ് ഓഫീസർ നോഡൽ ഓഫീസർ  ഇ ആർ ഒ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

ഏഴ് നിയമസഭാ മണ്ഡലങ്ങളിലേയും അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ  പങ്കെടുത്തു പെരിയ കേരള  കേന്ദ്ര സർവ്വകലാശാലയിലാണ് വോട്ടെണ്ണൽ കേന്ദ്രം. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ഏഴ് മണ്ഡലങ്ങളുടേയും വോട്ടു ചെയ്ത ഇവിഎം വിവിപാറ്റ് തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്നത് കേന്ദ്ര സർവ്വകലാശാലയിലെ സ്ട്രോംഗ് റൂമുകളിലാണ്.

No comments