Breaking News

കാഞ്ഞങ്ങാട്ടെ ബസ് തൊഴിലാളി കൂട്ടായ്മ വടംവലി മൽസരം സംഘടിപ്പിക്കുന്നു ഈ മാസം 18 ന് കോട്ടപ്പാറയിലാണ് മൽസരം


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ബസ് തൊഴിലാളി കൂട്ടായ്മ  വടംവലി മൽസരം സംഘടിപ്പിക്കുന്നു.

ഈ മാസം 18 ന് കോട്ടപ്പാറയിൽ പ്രത്യേകം തയ്യാറാക്കി ഗ്രൗണ്ടിലാണ് മത്സരം നടക്കുക.പുരുഷൻമാർക്കും 430 കിലോ വിഭാഗത്തിലും വനിതകൾക്കും 420 കിലോ വിഭാഗത്തിലുമാണ് മൽ‌സരം .വിജയികൾ

പുരുഷ ടീമിന്  10000 ,7000, 5000 ,2500 രൂപയും ട്രോഫിയും വനിത ടീമിന് 

7000, 5000 , 3000 ,2000 രൂപയും ട്രോഫിയുമാണ് നൽക്കുക. മത്സരം മടിക്കൈ  ഗ്രാമപഞ്ചായത്ത് 

ഒന്നാം വാർഡ്

 മെമ്പർ എ വേലായുധൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പ്രൊഫസർ  പി. രഘുനാഥ് മുഖ്യ അതിഥിയാകും. വടംവലി അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ പി അരവിന്ദാക്ഷൻ സമ്മാനങ്ങൾ വിതരണം ചെയ്യും.

No comments