Breaking News

കാസർഗോഡ് ജില്ലാതല അധ്യാപക സംഗമം നീലേശ്വരം രാജാസ് ഹയർ സെക്കൻ്റി സ്കൂളിൽ നടന്നു കേരളത്തിലെ പ്രശസ്ത നിരൂപകനും സാഹിത്യകാരനുമായ ഇ.പി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു


നീലേശ്വരം : പൊതുവിദ്യാഭ്യാസ വകുപ്പ്,എസ് ഇ ആർ ടി , കേരളം, സമഗ്ര ശിക്ഷാ കേരള എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന 2024-2025 വർഷത്തെ കാസർഗോഡ് ജില്ലാതല അധ്യാപക സംഗമം നീലേശ്വരം രാജാസ് ഹയർ സെക്കൻ്റി സ്കൂളിൽ കേരളത്തിലെ പ്രശസ്ത നിരൂപകനും സാഹിത്യകാരനുമായ ഇ.പിരാജഗോപാലൻ ഉദ്ഘാടനം ചെയ്തു. കുട്ടിയുടെ സമഗ്ര വികാസത്തിനുള്ള സംയോജിത ഇടപെടലുകൾ നടത്താൻ അധ്യാപകനെ പ്രാപ്തമാക്കുക എന്നതാണ് പരിശീലനത്തിൻ്റെ മുഖ്യ ലക്ഷ്യം . പുതിയ പാഠ്യപദ്ധതിയും ഫോക്കസ് മേഖലകൾ, മാറിയ കാലഘട്ടത്തിലെ ക്ലാസ്റൂ അറിവ് നിർമ്മാണ പ്രക്രിയ, വിദ്യാഭ്യാസത്തിൽ നിർമ്മിത ബുദ്ധിയുടെ ഉൾചേർക്കൽ, തൊഴിൽ വിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം, ലിംഗനീതി, നൂതനാശയങ്ങൾ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം, രക്ഷിതാക്കൾക്കുള്ള വിദ്യാഭ്യാസം, കുട്ടികളുടെ സംരക്ഷണത്തിന് വിവിധ ഏജൻസികളുടെ പങ്ക്, വിലയിരുത്തൽ സമീപനങ്ങൾ തുടങ്ങിയവയാണ് വിവിധ വിഷയങ്ങളിൽ 5 ദിവസങ്ങളിലായി  പരിശീലനത്തിൽ നടക്കുന്നത്. ജില്ലയിൽ അവധിക്കാലത്ത് നടക്കുന്ന രണ്ട് ഘട്ട പരിശീലനങ്ങളിൽ7222 അധ്യാപകർ പങ്കെടുക്കും ചടങ്ങിൽ കാസർഗോഡ് ഡി.ഡി.ഇ ദിനേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പാൾ രഘുറാംഭട്ട്, കാഞ്ഞങ്ങാട് വിഭ്യാസ ജില്ലാ ഓഫീസർ ബാല ദേവി.കെ.എ.എസ്, ഹോസ്ദുർഗ് എ.ഇ.ഒ പി.ഗംഗാധരൻ, ഡി.പി.ഒ മാരായ രഞ്ജിത്ത് ഓരി , വി .പ്രകാശൻ ഹോസ്ദുർഗ് ബി.പി.സി ഡോ: കെ.വി രാജേഷ്, രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ പി. വിജീഷ്,ഹെഡ് മിട്രസ് കലാ ശ്രീധർ,എന്നിവർ നന്ദി പ്രകാശിപ്പിച്ചു. സമഗ്ര ശിക്ഷ കാസർഗോഡ് ജില്ലാ പ്രൊജക്ട് കോ -ഓഡിനേറ്റർ വി.എസ് ബിജുരാജ് സ്വാഗതവും സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസർ മധുസൂദനൻ എം.എം നന്ദിയും പ്രകാശിപ്പിച്ചു.



No comments