Breaking News

ഭീമനടി സ്വദേശിയായ വിദ്യാർത്ഥി തൃക്കരിപ്പൂരിൽ പോളിടെക്നിക്ക്ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു


തൃക്കരിപ്പൂർ: പോളിടെക്നിക്ക് വിദ്യാർത്ഥി  ഹോസ്റ്റൽ മുറിയിലെ ജനൽ കമ്പിയിൽ മുറിയിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  ഭീമനടി  മാങ്ങോട് വിലങ്ങിലെ ഗംഗാധരൻ - സജിനി ദമ്പതിയുടെ മകൻ അഭിജിത്ത് ഗംഗാധരൻ (20) നാണ് നടക്കാവിലെ ഹോസ്റ്റൽ മുറിയിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്.  


കോളേജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയൻസ് വിദ്യാര്‍ത്ഥിയായിരുന്നു അഭിജിത്ത്. ഇവരുടെ പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. അഭിജിത്തിന്റെ കൈവശം മറ്റൊരു വിദ്യാര്‍ത്ഥിയുടെ ഹോൾ ടിക്കറ്റ് ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഈ ഹോൾ ടിക്കറ്റ് വാങ്ങാനായി വിദ്യാര്‍ത്ഥി ഹോസ്റ്റൽ മുറിയിലെത്തി. എന്നാൽ വാതിലിൽ കുറേ നേരം തട്ടിവിളിച്ചിട്ടും അഭിജിത്ത് തുറന്നില്ല. ഇതോടെ മൊബൈലിൽ വിളിച്ചു നോക്കി. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വിദ്യാര്‍ത്ഥികൾ മുറിയുടെ ജനൽ തുറന്ന് നോക്കിയപ്പോൾ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് അഭിജിത്തിനെ കണ്ടെത്തിയത്. സംഭവം ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് നാട്ടുകാരും കോളേജിലെത്തി.ചന്തേര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഏക സഹോദരി അശ്വിതി.

No comments