Breaking News

ചെറുവത്തൂരിൽ നടത്തിയ വാഹന പരിശോധനക്കിടെ രണ്ട് കൊടിയോളം വില വരുന്ന സ്വർണ്ണം പിടികൂടി


കാസർകോട്: കാറിന്റെ രഹസ്യ അറയിൽ മുംബൈയിലേക്ക് കടത്താൻ ശ്രമിച്ച 2.8 കിലോ സ്വർണം കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.മംഗളൂരു സ്വദേശി ദേവരാജ സേഠിനെ(66)യാണ് അറസ്റ്റ് ചെയ്തത്. കാർ
കസ്റ്റഡിയിലെടുത്തു.വെള്ളിയാഴ്ച രാവിലെ ചെറുവത്തൂർ ഞാണംകൈയിൽ വെച്ചാണ് വാഹന പരിശോധനയ്ക്കിടെ സ്വർണ്ണക്കടത്ത് പിടികൂടിയത്. 2.8 കിലോ 24 കാരറ്റ് സ്വർണ മാണ് കാറിൽ കണ്ടെത്തിയത്. രഹസ്യ അറയിൽ ഒളിപ്പിച്ച സ്വർണ്ണം മഹാരാഷ്ട്രയിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് അധികൃതർ രണ്ട് ദിവസമായി ദേശീയപാതയിൽ വാഹന പരിശോധന നടത്തി വന്നത്. കോഴിക്കോട് കൊടുവള്ളിയിൽ നിന്നാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് കണ്ണൂർ ഡിവിഷൻ സൂപ്രണ്ട് പി പി രാജീവൻ പറഞ്ഞു. സ്വർണം കൊണ്ടുപോകാൻ ഉപയോഗിച്ച ഫോർഡ് കാർ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

No comments