Breaking News

കാലത്തിനൊപ്പം മടങ്ങാം കായിക ലഹരിയിലേക്ക്.. സന്ദേശവുമായി ഈസ്റ്റ്‌ എളേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി റിയൽ ഫൈറ്റേഴ്സ് ഫുട്ബോൾ ടീമിന് ജഴ്സി വിതരണം ചെയ്തു


ചിറ്റാരിക്കാൽ  : യുവതയെ മുഴുവൻ കാർന്നു തിന്നാൻ കഴുകൻ കണ്ണോടെ കാത്തിരിക്കുന്ന ലഹരി മാഫിയ  ഉയർത്തുന്ന വെല്ലുവിളിക്ക്‌ എതിരെ,യുവതയുടെ കായികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ,ഈസ്റ്റ്‌ എളേരി മണ്ഡലം കമ്മിറ്റി അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വായിക്കാനം കോളനിയിലെ റിയൽ ഫൈറ്റേഴ്സ് ഫുട്ബോൾ ടീമിന്  ജഴ്സി വിതരണം ചെയ്തു..അനീതിക്കും അക്രമത്തിനും എതിരെ പ്രതികരിക്കുന്ന യുവതയെ ലഹരിയിൽ മുക്കി കൊല്ലാൻ സർക്കാർ ശ്രമിക്കുമ്പോൾ നാളെയുടെ  പ്രതീക്ഷയായ യുവജനങ്ങളെ ചേർത്ത് നിർത്തുമെന്ന് ഉറക്കെ പറയുകയാണ്‌ ഈസ്റ്റ്‌ എളേരി മണ്ഡലം അഞ്ചാം വാർഡ്‌ കോൺഗ്രസ്‌ കമ്മിറ്റി.ചടങ്ങിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് ജോർജുകുട്ടി കരിമഠം അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ M. K ഗോപാലകൃഷ്ണൻ, സന്തോഷ് പാലം തലയ്ക്കൽ, മാത്യു കൈതക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ടീമിനുവേണ്ടി വിഷ്ണു നന്ദി അർപ്പിച്ചു.

No comments