Breaking News

ലോക പുകയിലരഹിത ദിനം: ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും വെള്ളരിക്കുണ്ടിൽ നടന്നു


വെള്ളരിക്കുണ്ട് : ലോക പുകയിലരഹിത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )ഡോ. എ. വി. രാംദാസ്  നിർവഹിച്ചു.


കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം),  ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് വ്യാപാര ഭവൻ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷിനിൽ വി. അധ്യക്ഷത വഹിച്ചു.


ജില്ലാ എഡുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി ജില്ലാ എഡുക്കേഷൻ ആൻഡ് മീഡീയ ഓഫീസർ സയന എസ്.,  വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടമാരായ ഡോ. കെർലിൻ പി.ജെറോം, ഡോ. ടിജോ പി.ജോയ്, പബ്ലിക് ഹെൽത്ത് നഴ്‌സ്‌ ഏലിയാമ്മ വർഗ്ഗീസ്, ഹെൽത്ത് ഇൻസ്പെക്ടർ സാജു സെബാസ്‌റ്റ്യൻ, ദേശീയ ആരോഗ്യ ദൗത്യം ജൂനിയർ കൺസൾട്ടന്റ് കമൽ കെ.ജോസ് എന്നിവർ സംസാരിച്ചു .


സെന്റ് ജൂഡ് സ്ക്കൂൾ  എൻ. സി.സി, എസ്. പി.സി. വിദ്യാർത്ഥികൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ സെമിനാറിൽ വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഷിനിൽ ക്ലാസ്സെടുത്തു.

No comments