Breaking News

ലോക പുകയില രഹിത ദിനം : വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ 'ടുബാക്കോ സെഡേഷൻ' ക്ലിനിക്ക് തുറന്നു


വെള്ളരിക്കുണ്ട് : ലോക പുകയില രഹിത ദിനത്തിൻ്റെ ഭാഗമായി വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച ടുബാക്കോ സെസേഷൻ ക്ലിനിക്കിന്റെ ഉദ്ഘാടനവും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാംദാസ് എ.വി. നിർവഹിച്ചു.

 ടുബാക്കോ സെസേഷൻ ക്ലിനിക്

പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്നവർക്കായി കൗൺസലിങ്ങും ചികിത്സയും നൽകുന്ന കേന്ദ്രമാണ് ടുബാക്കോ സെസേഷൻ ക്ലിനിക്.

കാസറഗോഡ് ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ടുബാക്കോ സെസേഷൻ ക്ലിനിക്കുകളുടെ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 

പുകയില ഉപയോഗം നിർത്താനാഗ്രഹിക്കുന്ന വ്യക്തികൾക്ക് ആരോഗ്യ പ്രവർത്തകരെ സമീപിച്ചു  പുകയില നിയന്ത്രണ പരിപാടിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അവർ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി കൗൺസലിങ്ങ്, ശേഷം ചികിത്സ ആവശ്യമെങ്കിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങൾ, പുകയില ഉപയോഗം മൂലം മറ്റ് ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കാവശ്യമായ ചികിത്സാ സൗകര്യം എന്നിവ ലഭ്യമാകും.


എല്ലാ വർഷവും മേയ് 31 ലോക പുകയില രഹിത ദിനമായി ആചരിച്ചു വരുന്നു.


"പുകയില കമ്പനികളുടെ ഇടപെടലിൽ നിന്ന്

കുട്ടികളെ സംരക്ഷിക്കുക"

എന്നതാണ് ഈ വർഷത്തെ ലോക പുകയിലരഹിത ദിനാചരണ സന്ദേശം.


ഈ സന്ദേശത്തെ ആസ്പദമാക്കി ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ എ. വി. രാംദാസ് അറിയിച്ചു.

No comments