Breaking News

ചിത്താരിയിലെ അപകടം ; ഗ്യാസ് മറ്റ് ടാങ്കറുകളിലേക്ക് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു

കാഞ്ഞങ്ങാട് : ഗ്യാസ് മറ്റ്ടാങ്കറുകളിലേക്ക് മാറ്റിയതോടെ ഗതാഗതം പുന:സ്ഥാപിച്ചു. 10 മണിക്കൂറിന് ശേഷമാണ് പ്രതിസന്ധിക്ക് പരിഹാരമായത്. വൈകീട്ട് 6 മണിയോടെ ചോർച്ചയുള്ള ടാങ്കറിൽ നിന്നും മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റുന്ന നടപടി പൂർത്തിയായി. രാവിലെ 7.30 മണി മുതൽ തടസപെട്ട വാഹന ഗതാഗതം ഇതോടെ പുന:സ്ഥാപിച്ചു. മാറി താമസിച്ചവർ വെകീട്ടോടെ വീട്ടിലേക്ക് മടങ്ങി. ജില്ലാ ഭരണകൂടവും പൊലീസും മറ്റ് റവന്യൂ - ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഉണർന്ന് പ്രവർത്തിച്ചു. നാട്ടുകാരുടെ പൂർണ സഹകരണവും ലഭിച്ചു.

No comments