Breaking News

പ്ലാച്ചിക്കര വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ "കാടറിഞ്ഞു കാടിലൂടെ " ഏകദിന വനയാത്ര നടത്തി

വെള്ളരിക്കുണ്ട് : പ്ലാച്ചിക്കര വനസംരക്ഷണ സമിതി (VSS) നേതൃത്വത്തിൽ "കാടറിഞ്ഞു കാടിലൂടെ " എന്ന ഏകദിന വനയാത്ര നടത്തി. ഏകദേശം 100 ഓളം കുട്ടികൾ യാത്രയിൽ പങ്കാളികളായി. കുട്ടികൾക്കും മുതിർന്നവർക്കും പുതിയ ഒരു അനുഭവം നൽകുന്നതായിരുന്നു യാത്ര. നമ്മുടെ തൊട്ടടുത്തു തന്നെ പ്രകൃതി കനിഞ്ഞു നൽകിയ നിരവധി മനോഹരമായ സ്ഥലങ്ങൾ സന്ദർശിച്ചു കണ്ടും തൊട്ടും അറിഞ്ഞുകൊണ്ട്  ഒരു പുത്തൻ അനുഭവം ആയി മാറി ഏകദിന വനയാത്ര . പരിപാടിക്ക് VSS സെക്രട്ടറി  വൈശാഖ് , പ്രസിഡന്റ്‌ ടി എ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ, ഫോറെസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.



No comments