Breaking News

ജെ.സി.ഐ ചുള്ളിക്കര രാജപുരത്ത് പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു


രാജപുരം: രാജപുരം മിൽമ ഹാളിൽ വെച്ച് ജെ.സി.ഐ ചുള്ളിക്കര, പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജെസിഐ ചുള്ളിക്കരയുടെ പ്രസിഡന്റ്‌ ലിബിൻ  വർഗീസിന്റെ അധ്യക്ഷതയിൽ പ്രസംഗ പരിശീലന പരിപാടി ജെ.സി.ഐ ചുള്ളിക്കര ചാപ്റ്റർറിന്റെ സ്ഥാപക സെക്രട്ടറിയും 2010 വർഷത്തെ പ്രസിഡന്റുമായ ഷാജി മാസ്റ്റർ ഉദ്ഘാടനം ചെയ്തു, ചുള്ളിക്കര ജെ.സി.ഐ പ്രസിഡന്റും, വ്യക്തിത്വ വികസന പരിശീലകനുമായ ലിബിൻ വർഗീസ് പാണത്തൂർ ക്ലാസ്സെടുത്തു, സെക്രട്ടറി ജെഫി ജോൺസൻ, പ്രോഗ്രാം ഡയറക്ടർ ജയിസ് ജോൺ, സുബ്രഹ്മണ്യൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

No comments