Breaking News

കണ്ണൂരിലെ ബാറിൽ കള്ളനോട്ട് നൽകിയ ചെറുവത്തൂരിലെ മെക്കാനിക്ക് അറസ്റ്റിൽ

ചെറുവത്തൂർ: ബാറിൽ മദ്യപിച്ചശേഷം കള്ളനോട്ട് നൽകിയ യുവാവിനെ ക ണ്ണൂർ ടൗൺ പോലീസ് അറസ്റ്റുചെയ്തു. ചെറുവത്തൂരിലെ വാഹന മെക്കാനിക്ക് പയ്യന്നൂർ കണ്ടോത്ത് കൂറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കീട്ടുവയലിൽ എം.എ.ഷിജുവിനെയാണ് (36) ടൗൺ എസ്.ഐ എം.സവ്യസാചി അറസ്റ്റു ചെയ്തത്.  കാൾടെക്സിന് സമീപത്തെ സൂര്യ ഹെറിറ്റേജ് ബാറിലാണ് സംഭവം. മദ്യപിക്കാനെത്തിയ പ്രതി 2562 രൂപ ബില്ലായതിനെ തുടർ ന്ന് അഞ്ച് അഞ്ഞൂറിന്റെ നോട്ടുകൾ നൽകുകയായിരുന്നു. 2 ബി എം 720582, 2 ബി എം 720586, 2 ബി എം 720587, 3 സി എൻ 8326 24, 3 സി എൻ 83 2655 എന്നീ സീരിയലുകളിലു ള്ള അഞ്ഞൂറിന്റെ കള്ളനോട്ടുകൾ കണ്ടെത്തുകയായിരുന്നു തുടർന്ന് ബാർ മാനേജർ ടൗൺ പോലീസിൽ വിവരമറിയി ച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഷിജുവിനെ കസ്റ്റ ഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. വർക്ക്ഷോപ്പിൽ നിന്നും ജോലി ചെയ്തതിന് പ്രതിഫലമായി കിട്ടിയ നോട്ടു കളാണെന്നാണ് പ്രതി മൊഴി നൽകിയത്. എന്നാൽ സംഭവ ത്തിന് പിന്നിൽ വൻ റാക്കറ്റുകളുണ്ടെന്നാണ് പോലീസ് നൽ കുന്ന സൂചന. ഏറെക്കാലം ഇയാൾ ഗൾഫിൽ ജോലി ചെയ് തിരുന്നതായ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

No comments