Breaking News

കാലിച്ചാമരം -പരപ്പ ജില്ലാ പഞ്ചായത്ത് റോഡിൽ കോളംകുളം - മാങ്കൈമൂല കൾബർട്ട് പ്രവർത്തി മാസങ്ങൾ കഴിഞ്ഞിട്ടും പാതിവഴിയിൽ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ


കോളംകുളം : കാലിച്ചാമരം -പരപ്പ ജില്ലാ പഞ്ചായത്ത് റോഡിൽ  കൾവർട്ട് പണി തുടങ്ങിയിട്ട് ഏകദേശം അര കൊല്ലം ആകാറായിട്ടും പണി പാതിവഴിയിലാണ്. ജില്ലയിലെ പ്രധാന റോഡുകളിൽ ഒന്നായ പരപ്പ കാലിച്ചാമരം റോഡിനു വർഷങ്ങളായി അവഗണയുടെ കഥ ആണ് പറയാനുള്ളത് . പലതവണയായി വാർത്തകളിലും വിവാദങ്ങളും നിറഞ്ഞ റോഡ് ആണ് ഇത്. ജില്ലയിലേ തന്നെ ആദ്യകാല റോഡ് ആയിട്ടും സുള്ള്യ മുതലായ കർണാടക അതിർത്തികളിൽ നിന്നും വളരെ കുറഞ്ഞ ദുരത്തിൽ കണ്ണൂർ ജില്ലയിലെക്ക്  പ്രവേശിക്കുന്ന റോഡ് ആയിട്ടും നിലവിൽ മേക്കാഡാം ടാർ ചെയ്ത് നന്നാക്കാൻ പോലും ശ്രമിക്കാത്തതിനാൽ 

ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങൾക്ക് ശേഷം സ്രാണ്ടി, കലുങ്ക് തുടങ്ങിയ അനുബന്ധ പ്രവർത്തികൾക്ക് അംഗീകാരം  ലഭിച്ചിട്ട് തുടങ്ങിയ കോളംകുളം മാങ്കൈമൂല കൾബർട്ട്  പണി തുടങ്ങിയിട്ട് മാസങ്ങൾ ആയിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല, പൊതുജനങ്ങളെ അറിയിക്കാതെ രാത്രിയിൽ റോഡ് അടച്ച് ചെയ്ത പ്രവർത്തി ദിവസങ്ങൾ കഴിയും മുൻപ് തന്നെ ഒരു ഭാഗം റോഡിൽ ചെയ്ത കോൺക്രീറ്റ് താഴ്ന്നു. മാസങ്ങൾ കഴിഞ്ഞിട്ടും വർക്ക്‌ തീർക്കാൻ ശ്രമിക്കാതെ ഒരു ഭാഗത്തു കുടി മാത്രം ഗതാഗതം ഒരുക്കുകയാണ് ഉണ്ടായത് ഇപ്പോൾ  നാട്ടുകാരുടെ പ്രതിഷേധം വീണ്ടും വന്നപ്പോൾ താഴ്ന്ന ഭാഗത്തു ജില്ലി ഇറക്കി വയ്ക്കുക മാത്രം ചെയ്ത ശേഷം ഇതുവരെ തുടർ പ്രവർത്തിയൊന്നും ചെയ്യാത്ത അധികൃത അനാസ്ഥയ്ക്കെതിരെ ജനങ്ങൾ പ്രതികരിക്കാൻ തയ്യാറായി നിൽക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ഒട്ടനവധി അപകടങ്ങളും മരണവും അടക്കം നടന്ന സ്ഥലത്ത് റിഫ്ലളക്ടർ ഉള്ള ബോർഡ് വെക്കാതെ അരികു പോലും കെട്ടാതെ ആണ് ഈ മെല്ലെപോക്ക് നയം സ്വികരിക്കുന്നത്. അപകടം വിളിച്ചു വരുത്തുന്നതിന് മുമ്പ്  എത്രയും വേഗം പണി പൂർത്തിയാക്കണം എന്നും  വരുന്ന പദ്ധതിയിൽ റോഡ് മെക്കാടം ടാർ ചെയ്യണം എന്നും ആണ് നാട്ടുകാരുടെ ആവശ്യം




No comments