Breaking News

കാസർകോട് ജില്ലയിലെ 79 സർക്കാർ വിദ്യാലയങ്ങൾക്ക് നൂറ് മേനി


കാസർകോട് : ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 20547 വിദ്യാർത്ഥികളിൽ 20473 പേരും (99.64%) ഉന്നതപഠനത്തിന് അർഹത നേടി

79 സർക്കാർ വിദ്യാലയങ്ങൾക്ക് നൂറ് മേനി, 29 എയ്ഡഡ് സ്കൂളുകൾക്കും കാസർകോട് ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 20547 വിദ്യാർത്ഥികളിൽ 20473 പേരും (99.64%) ഉന്നത പഠനത്തിന് അർഹത നേടി. ജില്ലയിൽ 10703 ആൺകുട്ടികളും 9844 പെൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇതിൽ 10649 ആൺകുട്ടികളും 9824 പെൺകുട്ടികളും തുടർ പഠനത്തിന് യോഗ്യത നേടി.

നൂറ് മേനി നേടിയ സർക്കാർ സ്കൂളിൽ കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് ജി.എച്ച്.എസ്.എസ് ചെർക്കള സെൻട്രൽ സ്കൂളിൽ. നൂറ് മേനി നേടിയ എയ്ഡഡ് സ്കൂളിൽ കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ.

കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 6014 ആൺകുട്ടികളും 5491 പെൺ കുട്ടികളുമായി പരീക്ഷ എഴുതിയ 11505 വിദ്യാർത്ഥികളിൽ 5962 ആൺ കുട്ടികളും 5472 പെൺകുട്ടികളുമായി 11434 പേരും (99.38%) ഉന്നത പഠനത്തിന് അർഹത നേടി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 4689 ആൺകുട്ടികളും 4353 പെൺ കുട്ടികളുമായി പരീക്ഷ എഴുതിയ 9042 വിദ്യാർത്ഥികളിൽ 4687 ആൺ കുട്ടികളും 4352 പെൺകുട്ടികളുമായി 9039 പേരും (99.97%) ഉന്നത പഠനത്തിന് അർഹത നേടി.

കാസർകോട് റവന്യൂ ജില്ലയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ്- 348 ആൺ കുട്ടികൾ, 779 പെൺകുട്ടികൾ ആകെ - 1127 കാഞ്ഞങ്ങാട് റവന്യൂ ജില്ലയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ്- 671 ആൺ കുട്ടികൾ, 1112 പെൺ കുട്ടികൾ ആകെ - 1783

79 സർക്കാർ വിദ്യാലയങ്ങൾക്കും 29 എയ്ഡഡ് സ്കൂളുകളും നൂറ് മേനി വിജയം. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയ മൂന്ന് വിദ്യാർത്ഥികൾക്ക് മാത്രമാണ് ഉന്നത പഠനത്തിന് യോഗ്യത

ലഭിക്കാത്തത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 20 ശതമാനം വിദ്യാർത്ഥികൾക്ക് എ പ്ലസ് നേടി.

കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ മലയാളം ഒന്നാം പേപ്പറിന് 6081 കുട്ടികളും മലയാളം രണ്ടാം പേപ്പറിന് 5572 കുട്ടികളും ഇംഗ്ലീഷിന് 2640 കുട്ടികളും ഹിന്ദിക്ക് 3206 കുട്ടികളും സാമൂഹിക ശാസ്ത്രത്തിന് 2469 കുട്ടികളും ഊർജ്ജ തന്ത്രത്തിന് 2223 കുട്ടികളും രസതന്ത്രത്തിന് 3031 കുട്ടികളും ബയോളജിക്ക് 3504 കുട്ടികളും ഗണിതത്തിന് 2175 കുട്ടികളും ഐ.ടിക്ക് 5695 കുട്ടികളും എപ്ലസ് നേടി.

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ മലയാളം ഒന്നാം പേപ്പറിന് 5843 കുട്ടികളും മലയാളം രണ്ടാം പേപ്പറിന് 6055 കുട്ടികളും ഇംഗ്ലീഷിന് 3167 കുട്ടികളും ഹിന്ദിക്ക് 3985 കുട്ടികളും സാമൂഹിക ശാസ്ത്രത്തിന് 3596 കുട്ടികളും ഊർജ്ജ തന്ത്രത്തിന് 3078 കുട്ടികളും രസതന്ത്രത്തിന് 3868 കുട്ടികളും ബയോളജിക്ക് 4391 കുട്ടികളും ഗണിതത്തിന് 2747 കുട്ടികളും ഐ.ടിക്ക് 6377 കുട്ടികളും എപ്ലസ് നേടി.

വിദ്യാർഥികൾക്ക് അഭിനന്ദനം നേർന്ന് ജില്ലാ കളക്ടർ

എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാ വിദ്യാർഥികൾക്കും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ആശംസകളും അഭിനന്ദനങ്ങളും നേർന്നു. കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ല 99.97 ശതമാനം വിജയം നേടി സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നു. കാസർകോട് വിദ്യാഭ്യാസ ജില്ലയും 99.38 ശതമാനം വിദ്യാർത്ഥികളെ ഉന്നത പഠനത്തിന് അർഹരാക്കി. വിജയത്തിന് വിദ്യാർഥികൾക്ക് പിന്തുണ നൽകിയ അധ്യാപകർക്കും വിദ്യാഭ്യാസവകുപ്പ് ജീവനക്കാർക്കും രക്ഷിതാക്കൾക്കും ജില്ലാകളക്ടർ അഭിനന്ദനങ്ങൾ അറിയിച്ചു. ഉന്നത പഠനത്തിന് ഇത്തവണ യോഗ്യത നേടാതിരുന്ന വിദ്യാർത്ഥികൾ തുടർന്നുള്ള പരീക്ഷകളിൽ വിജയിക്കട്ടെ എന്ന് കലക്ടർ ആശംസിച്ചു.

No comments