Breaking News

കാഞ്ഞങ്ങാട് ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു മാവുങ്കാൽ നെല്ലിത്തറ സ്വദേശി അനിൽ കുമാർ ആണ് മരിച്ചത്


കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാവുങ്കാൽ നെല്ലിത്തറ എക്കാൽ സ്വദേശി പുലിക്കോടൻ വീട്ടിൽ അനിൽ കുമാർ ( 44) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി 10.40 മണിയോടെ അനിൽ ഓടിച്ച കെ എൽ 60 എച്ച്. 5138 നമ്പർ ഓട്ടോറിക്ഷ ഹോസ്ദുർഗ് ഹയർ സെക്കന്ററി സ്കൂളിന് മുന്നിലായുള്ള ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ശബ്ദം കേട്ട് ഓടിക്കൂടിയ ആളുകൾ അനിലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസക്കിടെ മരിച്ചു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് രാത്രി സമയത്ത് സർവീസ് നടത്താറാണ് പതിവ്. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ. പി. ചന്ദ്രൻ – സോമ കുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ: രജനി.സഹോദരി: ശ്രീജ.

No comments