Breaking News

കാപ്പ ചുമത്തിയ മോഷണക്കേസ് പ്രതി കണ്ണൂരിൽ പിടിയിൽ


കാഞ്ഞങ്ങാട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ഒളിവിൽ കഴിയുന്നതിനിടെ റെയിൽവെ പോലീസ് പിടികൂടി.

ഹൊസ്ദുർഗ് സ്റ്റേഷനിൽ മാല മോഷണ കേസിൽ വാറന്റു പ്രതിയായ പനയാൽ പാക്കം ചെർക്കപ്പാറ സ്വ ദേശി ഹസ്ന മൻസിലിൽ ഇബ്രാഹിം ബാദുഷയെ(26)യാണ് കണ്ണൂരിൽ വെച്ച് റെയിൽവെ പോലീസ് പിടികൂടി ഹൊസ്ദുർഗ് പോലീസിന് കൈമാറിയത്. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കേസിൽ പ്രതിയായ ഇയാൾക്കെതിരെ കാപ്പാ നിയമം ചുമ ത്തി നോട്ടീസ് അയച്ചിട്ടും കൈപ്പറ്റാതെ മുങ്ങി നടക്കുന്നതിനി ടെയാണ് കണ്ണൂരിൽ പിടിയിലായത്. ഹൊസ്ദുർഗ് പോലീസ് അ റസ്റ്റു ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.


No comments