Breaking News

കരിന്തളത്ത് റബർ ഷീറ്റുകൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിൽ രണ്ടുപേരെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു


കരിന്തളം: റബർ ഷീറ്റുകൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിൽ രണ്ടുപേരെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് സ്വദേശികളായ അർഷാദ് (33), എം.വി. ജിതിൻ രാജ് (31) എന്നിവരെയാണ് നീലേശ്വരം ഇൻസ്‌പെക്ടർ കെ.വി. ഉമേശൻ അറസ്റ്റ് ചെയ്തത്. കരിന്തളം വേളൂർ പാലാട്ടറിയിലെ കുഞ്ഞഹമ്മദിന്റെ പുകപ്പുര കുത്തിത്തുറന്ന് റബ്ബർ മോഷ്ടിക്കുന്നതിനിടയിലാണ് നാട്ടുകാർ ഇവരെ പിടികൂടിയത്. ശനിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം.

ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്നിൽ) ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പ്രദേശത്ത് ടാപ്പിങ് ജോലിക്കെത്തിയവരാണ് ഇരുവരും. ജിതിൻരാജ് മൂന്നര വർഷമായി കരിന്തളത്ത് വാടക വീട്ടിലാണ് താമസം. അർഷാദ് മൂന്നുമാസം മുൻപാണെത്തിയത്. നരിമാളത്ത് വാടക കോട്ടേഴ്‌സിലാണ് താമസം.

No comments