Breaking News

ശക്തമായ ഇടിമിന്നൽ: കരിന്തളത്ത് പശുക്കുട്ടി ചത്തു ചായ്യോത്ത് വീടിന് നാശനഷ്ടം


കരിന്തളം: ഇന്ന് പുലർച്ചെ അഞ്ചരയോടെ ഉണ്ടായ മഴയിലും ഇടിമിന്നലിലും വ്യാപകമായ നാശനഷ്ടം. കോയിത്തട്ട വരയിൽ കോളനിയിലെ എം. സുരേഷിന്റെ രണ്ട് വയസുള്ള പശുക്കുട്ടി ഇടിമിന്നലേറ്റ് ചത്തു. പശുതൊഴുത്തിനോടടുത്തുള്ള തെങ്ങും മുരിങ്ങയും ഇടിമിന്നലിൽ ചിതറി തെറിച്ചു.

ശക്തമായ ഇടിമിന്നലിൽ ചായ്യോത്ത്  പെൻഷൻ മുക്കിൽ താമസിക്കുന്ന ഷീന രാഘവൻ്റെ വീടിന്  നാശം സംഭവിച്ചു. വയറിങ് പൂർണമായും കത്തി നശിച്ചു ആളപായം ഇല്ല

No comments