ആൺകുട്ടിയെ പീഡിപ്പിച്ച പള്ളികമ്മിറ്റി സെക്രട്ടറിക്കെതിരെ പയ്യന്നൂർ പോലീസ് കേസ് എടുത്തു
ആൺകുട്ടിയെ ലൈഗീകമായി പീഡിപ്പിച്ച പള്ളികമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കുറ്റം ചുമത്തി പയ്യന്നൂർ പോലീസ് കേസ് എടുത്തു. കാറമേൽ മുങ്ങം സ്വദേശി സാലി (46) ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.
No comments