Breaking News

ബേഡകം എസ്.ഐ വിജയന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; കോളിച്ചാൽ മാനടുക്കം പാടിയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു


കാസർകോട്: എലിവിഷം അകത്ത് ചെന്ന് മരണപ്പെട്ട ബേഡകം എസ്.ഐയ്ക്ക് സഹപ്രവർത്തകരും നാട്ടുകാരും യാത്രാമൊഴി നൽകി. മൃതദേഹം രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാനടുക്കം പാടിയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ബേഡകം ഗ്രേഡ് എസ്.ഐ.യായിരുന്ന വിജയൻ ശനിയാഴ്ച  വൈകുന്നേരത്തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം മാവുങ്കാലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ ആദ്യം പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് ബേഡകം പൊലീസ് സ്റ്റേഷനിലെത്തിച്ച മൃതദേഹത്തിൽ ജില്ലാ പൊലീസ് മേധാവി പി. ബിജോയ്, ഡിവൈ.എസ്.പി ജയൻ ഡൊമനിക്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സിബി തോമസ്, ഇൻസ്പെക്ടർമാർ, എസ്.ഐമാർ, പൊലീസുകാർ, സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, സിപിഎം ഏരിയാ സെക്രട്ടറി എം. അനന്തൻ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കുഞ്ഞികൃഷ്ണൻ മാടക്കല്ല്, ബിജെപി മണ്ഡലം പ്രസിഡണ്ട് ഉദയൻ ചമ്പക്കാട്, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് ധന്യ തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലിയർപ്പിച്ചു.

തുടർന്ന് മാനടുക്കം പാടിയിലെത്തിച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി പേർ അന്ത്യാജ്ഞലിയർപ്പിച്ചു.


No comments