Breaking News

കരിവെള്ളൂർ സമര ചരിത്ര ഭൂമിയിൽ പുസ്തക ചർച്ച


തൃക്കരിപ്പൂർ : ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കുണിയൻ പുഴയും പാരിസ്ഥിതിക ചുറ്റുപാടും പ്രമേയമാക്കി, അധ്യാപക അവാർഡ് ജേതാവും സാഹിത്യകാരനുമായ വി.വി. രവീന്ദ്രൻ മാസ്റ്റർ എഴുതിയ പാരിസ്ഥിതിക നോവൽ മക്കളെ തേടുന്ന സാറ എന്ന പുസ്തകം എഴുത്തുകാരൻ പശ്ചാത്തല ഭൂമികയായ കുണിയൻ പുഴയോരത്ത് കുട്ടികളോടൊപ്പമിരുന്ന് പരിചയപ്പെടുത്തി. ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ അവധിക്കാലത്ത് നടത്തുന്ന വായനാ വെളിച്ചം സർഗ്ഗാത്മക വായനയുടെ ഭാഗമായാണ് പക്ഷികളുടെ ഈറ്റില്ലവും അതുപോലെ കരിവെള്ളൂർ സമരഭൂമിയുമായ കണിയൻ പുഴയോരത്ത് ബാലവേദി കുട്ടികൾ എത്തിയത് . അതോടൊപ്പം കയ്യൂർ കരിവെള്ളൂർ കർഷക സമരത്തിൻ്റെ ചരിത്രം വിളിച്ചോതുന്ന കനൽ തിളക്കം എന്ന പുസ്തകവും  കുട്ടികൾക്ക് പരിചയപ്പെടുത്തി. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് ടി.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ബാലവേദി കൂട്ടുകാരായ എം.വി നയന   റിയ പ്രശാന്ത്, ശ്രീലക്ഷ്മി. ടി ദയ സന്തോഷ്, ടി.പി ആദിഷ് , ദിയ ഷാജി,അൻഷിക ടി.പി. ദേവിക വിനീഷ്, നവീൻദാസ്, അമേയ ഗിരീഷ് , പി.കെ നന്ദന എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വായനാ വെളിച്ചം കൺവീനർ പ്രിയ ഷാജി, ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് വി.എം മധുസൂദനൻ, പി. കുഞ്ഞു സേവന കേന്ദ്രം കൺവീനർ സബ്ന സജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. , സെക്രട്ടറി പി. രാജ ഗോപാലൻ സ്വാഗതവും ലൈബ്രേറിയ ടി. ബീന നന്ദിയും പ്രകാശിപ്പിച്ചു. പറഞ്ഞു




No comments