Breaking News

മുള്ളേരിയ ബെള്ളൂരിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു


ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. ബെള്ളൂർ സബ്രകജെയിലെ ദേവരഗുത്തു ഗംഗാധര റൈ ആണ് മരണപ്പെട്ടത്. കസേരയിൽ വിശ്രമിക്കുകയായിരുന്നു ഗംഗാധരറൈ ഇടിമിന്നലേറ്റ് കസേരയിൽ നിന്ന് നിലത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. അയൽക്കാരുടെ സഹായത്തോടെ ഉടൻ മുള്ളേരിയയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: ബേബി. മക്കൾ: ശ്രീനിവാസ റൈ ,സുജയ, സുപ്രിയ. സഹോദരൻ: ജഗന്നാഥറൈ

No comments