Breaking News

കാസർകോട് കളക്ടറേറ്റിൽ നടത്തിയ വനിതാ കമ്മീഷൻ സിറ്റിംഗ്; 33 പരാതികൾ പരിഗണിച്ചു


കാസർകോട് : കേരള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ അഡ്വ.പി സതീദേവിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച്ച രാവിലെ മുതല്‍ കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 33 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 7 പരാതികള്‍ തീര്‍പ്പാക്കി. 3 പരാതികളില്‍ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. 23 പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റിവെച്ചു. കമ്മീഷന്‍ അംഗം അഡ്വ:പി കുഞ്ഞായിഷ, അഡ്വ:പി സിന്ധു, ഫാമിലി കൗണ്‍സിലര്‍ രമ്യാ ശ്രീനിവാസന്‍, വുമണ്‍സെല്‍ ഇന്‍സ്പെക്ടര്‍ വി.സീത, സിപിഒ കെ.സി ഷീമ എന്നിവരും അദാലത്തില്‍ പങ്കെടുത്തു.


No comments