Breaking News

വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബരോഗ്യ കേന്ദ്രം ആരോഗ്യ ജാഗ്രത 2024 കൊതുക് ഉറവിട നശീകരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ടൗൺ ശുചീകരിച്ചു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബരോഗ്യ കേന്ദ്രം ആരോഗ്യ ജാഗ്രത 2024  കൊതുക് ഉറവിട നശീകരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ടൗൺ ശുചീകരിച്ചു.ശുചീകരണ പരിപാടി ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം രാധാമണി ഉത്ഘാടനം ചെയ്തു.

ശുചീകരണ പരിപാടിയിൽ ഹരിതം വെള്ളരിക്കുണ്ട് പ്രവർത്തകരും വെള്ളരിക്കുണ്ട് ടൗണിലെ വ്യാപാരികളും പങ്കെടുത്തു. കൊതുക് നശീകരണത്തിന്റെ ഭാഗമായി വെള്ളം കെട്ടികിടക്കാൻ സാധ്യതയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ,പാഴ് വസ്തുക്കൾ, കുപ്പികൾ എന്നിവ ശേഖരിച്ചു. ഇവർക്ക് പുറമെ ബളാൽ പഞ്ചായത്ത് വെള്ളരിക്കുണ്ട് ടൗൺ വാർഡിൽ ഹരിത കർമ്മ സേന അംഗങ്ങളും പ്ലാസ്റ്റിക് ശേഖരിച്ചു ടൗൺ ശുചീകരണത്തിൽ പങ്കാളികളായി.

No comments