Breaking News

കേരള കോൺഗ്രസ് (ബി) കാസർഗോഡ് ജില്ലാ കമ്മിറ്റി എസ് എസ് എൽ സി, എൽ എസ് എസ് ജേതാക്കളെ അനുമോദിച്ചു


കാസർഗോഡ് : കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി എസ് എസ് എൽ സി, എൽ എസ് എസ് ജേതാക്കളെ അനുമോദിച്ചു.നീലേശ്വരത്തുള്ള ജില്ലാ കമ്മിറ്റി ഓഫിസിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ സുരേഷ് പുതിയേടത്ത് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് പി ടി നന്ദകുമാർ ഉദ്ഘാടനം ചെയ്തു.  തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡണ്ട് രാജീവൻ പുതുക്കുളം, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ഷാജി പൂങ്കാവനം, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് സന്തോഷ് മാവുങ്കാൽ, അഗസ്ത്യൻ നടക്കൽ, പവിത്രൻ എസ്, എൻ വിട്ടൽദാസ്, മോഹനൻ കെ , ഷിജില, ക്ലാര അഗസ്ത്യൻ, ആര്യനന്ദ മോഹൻ, പ്രാർത്ഥന സന്തോഷ് എന്നിവർ പ്രസംഗിച്ചു.

No comments