Breaking News

പ്രത്യക്ഷ രക്ഷ ദൈവസഭയുടെ കേന്ദ്ര കമ്മറ്റി മെമ്പറായി കൊന്നക്കാട് സ്വദേശി കെ.വി കൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു


കൊന്നക്കാട് : കാസർഗോഡ് പ്രത്യക്ഷ രക്ഷ ദൈവസഭ (പി.ആർ.ഡി.എസ്) ന്റെ 2024 - 27 കാലത്തേ സഭയുടെ പരമോന്നത സമിതിയായ ഹൈ കൗൺസിൽ അംഗമായി  കാസർഗോഡ് കൊന്നക്കാട് സ്വദേശിയും പി.ആർ സി.എസ്. കൊന്നക്കാട് ശാഖ വർക്കിംഗ് കമ്മറ്റി അംഗവുമായ കെ.വി കൃഷ്ണനെ  തിരഞ്ഞെടുത്തു. 

1995 കാലം മുതൽ പി.ആർ ഡി.എസ്. കൊന്നക്കാട് ശാഖയുടെ യുവജനസംഘം സെക്രട്ടറി, ആചാര്യ കലാക്ഷേത്രം സെക്രട്ടറി സ്‌റ്റഡിക്ലാസ് അദ്ധ്യപകൻ , ശാഖാ ജോയിൻറ് സെക്രട്ടറി. 2014 മുതൽ 2024 വരെ തുടർച്ചയായി ശാഖയുടെ സെക്രട്ടറി പദവികൾ വഹിച്ചിരുന്നു.

പ്രത്യക്ഷ രക്ഷ ദൈവസഭയിലൂടെ പൊതുപ്രവർത്തന മേഖലയിലേക്ക് കടന്നു വന്ന് പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ ആത്മീയ ദർശനത്തെ മുൻ നിർത്തി ദളിത് ആദിവാസി സമൂഹങ്ങളിലെ സാമൂഹിക പുരോഗതിയിൽ നിർണ്ണായക സാരഥ്യം വഹിക്കുമ്പോൾ തന്നെ 2015 ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിച്ച് ബളാൽ ഗ്രാമപഞ്ചായത്തിന്റെ പ്രതിനിധി കൂടിയായി

പഞ്ചായത്ത് പ്രതിനിധിയായിരിക്കെ  പട്ടികവർഗ്ഗ വിഭാഗങ്ങളും പൊതുവിഭാഗങ്ങളുമായി 40 ൽ പരം കുടുംബംഗങ്ങൾ താമസിക്കുന്ന ചെരിമ്പക്കോട് പി.ആർ.ഡി.എസ് കോളനിക്ക് നല്ല നടപാത പോലുമില്ലാത്ത പ്രദേശത്തേക്ക് കോളനി റോഡ് വികസനം പൂർത്തികരിച്ചു


 പഞ്ചായത് പ്രാധിനിത്യം ഒഴിഞ്ഞതിന് ശേഷം അധികാരികളുമായി  നിരന്തരമായ ഇടപെടലിന്റെ ഭാഗമായി  കോളനിയിലേക്കുള്ള റോഡ് പകുതിയോളം ടാറിംഗ്  പൂർത്തികരിക്കുവാനും റോഡിന്റെ  സൈഡ് പിച്ചിംഗ് എന്നി വികസന പ്രവർത്തനങ്ങൾ പുരോഗിതിയിലുമാണ്


പട്ടികവർഗ്ഗ മേഖലയിലെ ആളുകൾ നേരിട്ടുന്ന സാമൂഹിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട്  നാടിന്റെ സാമൂഹിക സാംസ്ക്കാരിക  രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിലും  വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ട് നാടിന് പ്രിയങ്കരനായി  സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ചു വരുന്ന കെ.വി.കൃഷ്ണൻ പ്രത്യക്ഷ രക്ഷ ദൈവസഭയുടെ ഹൈ കൗൺസിൽ അംഗമായി സഭയുടെ ആസ്ഥാന കേന്ദ്രമായ പത്തനംതിട്ട തിരുവല്ല ഇരവിപേരൂരിൽ വച്ച്  സത്യപ്രതിജ്ഞ ചെയ്തു.


 പ്രത്യക്ഷ രക്ഷ ദൈവ സഭയുടെ കണ്ണൂർ. കാസർഗോഡ്. വയനാട് ജില്ലകളുടെ ചുമതല വഹിക്കുന്ന ഹൈ കൗൺസിൽ അംഗമായി 8/5/2024 ന് ജില്ലയിലെത്തുന്ന പ്രതിനിധിക്ക്  ജില്ലയിലെത്തുമ്പോൾ  സ്വീകരണം നൽകുമെന്ന് ശാഖ ഭാരവാഹികൾ പറഞ്ഞു

No comments