Breaking News

കോളംകുളത്തെ ഹൈമാസ് ലൈറ്റ് കണ്ണടച്ചിട്ട് ദിവസങ്ങളായി ഇരുട്ടിൽ തപ്പി നാട്ടുകാർ


കോളംകുളം : മലയോര ഗ്രാമമായ കോളംകുളത്ത് സ്ഥാപിച്ച ഹൈ മാസ് ലൈറ്റ് കണ്ണടച്ചിട് ദിവസം രണ്ട് കഴിഞ്ഞു നിലവിൽ ബന്ധപെട്ടവരെ അറിയിച്ചിട്ടും തൽസ്ഥിതി തുടരുകയാണ്. കോളംകുളത്തെ ജംഗ്ഷനിൽ കാഞ്ഞങ്ങാട് എം എൽ എ ചന്ദ്രശേഖരന്റെ  ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച ഹൈ മാസ് ലൈറ്റ് ജനങ്ങൾക്ക് ഏറെ ഉപകാര പ്രദമായിരുന്നു. ടൗണിൽ വെളിച്ചം ഉള്ളപ്പോൾ മോഷ്ടാക്കളുടെ ശല്യം ഒരു പരിധിവരെ തടയാൻ കഴിയുന്നുണ്ട്. അധികൃതർ ഇടപെട്ട് ലൈറ്റ് എത്രയും പെട്ടന്ന് നന്നാക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.

No comments