Breaking News

നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കണം ; വ്യാപാരി വ്യവസായി ഏകോപന സമിതി നർക്കിലക്കാട് യൂണിറ്റ് വാർഷിക പൊതുയോഗം സമാപിച്ചു


നർക്കിലക്കാട് : മലയോരത്തെ പ്രധാന ചികിത്സാ കേന്ദ്രമായ നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്നും , നർക്കിലക്കാട് ബസ്റ്റാൻഡിൽ മിനി ഷോപ്പിംഗ് നിർമ്മിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നർക്കിലക്കാട് യൂണിറ്റ് വാർഷിക പൊതുയോഗം  ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ അഹമദ് ഷെരീരീഫ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്  ഒ.എം.മൈക്കിൾ അധ്യക്ഷത വഹിച്ചു. മേഖല ചെയർമാൻ  തോമസ് കാനാട്ട്, ജില്ലാ സെക്രട്ടറി കെ എം കേശവൻ  നമ്പീശൻ, ഭീമനടി യൂണിറ്റ് ജനറൽ സെക്രട്ടറി  ഡാജി ഓടയ്ക്കൽ ,ബർക്മാൻ സ് ജോർജ് ,പി വേണുഗോപാൽ പ്രസംഗിച്ചു. ചടങ്ങിൽ വച്ച് ദീർഘകാലം സംഘടനയെ   നയിച്ച യൂണിറ്റ് പ്രസിഡണ്ട് ഒ എം മൈക്കിളിനെയും , എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. പുതിയ ഭാരവാഹികളായി രക്ഷാധികാരി ഒ എം മൈക്കിൾ ,പ്രസിഡണ്ട് ബർക്ക്മാൻസ് ജോർജ്, ജനറൽ സെക്രട്ടറി പി വേണുഗോപാൽ ,ട്രഷറർ കെ കെ നിശാന്ത് എന്നിവരെ തിരഞ്ഞെടുത്തു .

No comments