Breaking News

പത്മശ്രീ അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിക്ക് നീലേശ്വരത്ത് രാജകീയ വരവേൽപ്പ്


തിരുവിതാംകൂർ രാജവംശത്തിലെ പത്മശ്രീ അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിക്ക് നീലേശ്വരത്ത് രാജകീയ വരവേൽപ്പ്. ഇന്ന് രാവിലെ നീലേശ്വരം തളിയിൽ ക്ഷേത്രത്തിലും, മന്ദം പുറത്ത് ഭഗവതി ക്ഷേത്രത്തിലും അവർ ദർശനം നടത്തി.

തളിയിൽ ക്ഷേത്രം അഗ്രശാലയിൽ തമ്പുരാട്ടിക്ക് നൽകിയ ആദരവ് ചടങ്ങിൽ കെ.സി.മാനവർമരാജ അധ്യക്ഷത വഹിച്ചു. തളിയിൽ ക്ഷേത്രത്തിൻ്റെ ഉപഹാരവും സമ്മാനിച്ചു. ഡോ കെ സി കെ രാജ, ക്ഷേത്രം ദേവസ്വം ഓഫീസർ സുനിൽകുമാർ, കെ. വി.വിനോദ് എന്നിവർ നേതൃത്വം നൽകി. പടിഞ്ഞാറ്റം കൊഴുവൽ എൻ എസ്.എസ്, വിവിധ ക്ഷേത്രങ്ങളുടേയും, തറവാടുകളുടേയും, മാതൃസമിതികളുടേയും പ്രതിനിധികൾ എന്നിവർ പൊന്നാടയണിയിച്ചു.

മന്ദം പുറത്ത് ഭഗവതി ക്ഷേത്രത്തിൽ കിഴക്കൻ കൊഴുവൽ എൻ എസ് എസ്, ക്ഷേത്രം ട്രസ്റ്റി കുടുംബ
മായ അരമന തറവാട് ട്രസ്റ്റ്, എറുവാട്ട് തറവാട് ട്രസ്റ്റ് മുതിരിക്കാൽ തറവാട്, കോറോത്ത് തറവാട്, ക്ഷേത്രം മാതൃസമിതി എന്നിവരുടെ നേതൃത്വത്തിൽ പൊന്നാടയും, ഉപഹാരവും നൽകി സ്വീകരിച്ചു. പത്മനാഭൻ മാങ്കുളം, വിനോദ് കുമാർ അരമന, എ.സോമരാജൻ,പത്മനാഭൻ നായർ, കോറോത്ത് രവി, ഗോപിനാഥൻ മുതിരക്കാൽ, രാജൻ മുതിരക്കാൽ, എ വി നാരായണൻ നായർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി

No comments