Breaking News

പെരിയ നാടകവേദിയുടെ 'വെയിൽക്കാലത്ത് ' അരങ്ങിലെത്തി


പെരിയ : നെഞ്ചു പൊള്ളിയ്ക്കുന്ന ചോദ്യങ്ങളുയർത്തി പെരിയ നാടകവേദിയുടെ "വെയിൽക്കാലത്ത് എന്ന നാടകത്തിന്റെ ആദ്യ അവതരണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. സ്മാർട്ട് പെരിയയുടെ പത്താം വാർഷികത്തിന്റെ സമാപന പരിപാടിയായാണ് നാടകം അരങ്ങേറിയത്. നാടകത്തിന്‌ ശേഷം നടന്ന വിലയിരുത്തൽ ചർച്ചയിൽ നാടക കലാസാഹിത്യ രംഗത്തേ പ്രമുഖർ പങ്കെടുത്തു.

ഒരു അന്യ മത വിശ്വാസിയുടെ അവയവം മറ്റൊരു മത വിശ്വാസിയുടെ ദേഹത്ത് പ്രവർത്തിക്കുന്നുവെങ്കിൽ എന്തു യതമാ ടോ ? എന്ന ചോദ്യം ബാക്കി വെച്ച് കൊണ്ടാണ് നാടകം സമാപിക്കുന്നത്. പി.കെ പരശന്റെ രചനയ്ക്ക് പ്രഭാകരൻ ചാലിങ്കാൽ സംവിധാനം നിർവഹിച്ചു.


No comments