Breaking News

രേഖകൾ ഇല്ലാത്ത 10 ലക്ഷം രൂപയുമായി സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന മഞ്ചേശ്വരം സ്വദേശിയെ പിടികൂടി


കാസർകോട് : ആദൂർ ചെക്പോസ്റ്റിൽ വെച്ച് ബദിയടുക്ക എക്സൈസ് റേഞ്ച് പാർട്ടിയും ആദൂർ എക്സൈസ്  പാർട്ടിയും സംയുക്തമായി നടത്തിയ വാഹനപരിശോധനയിൽ ബംഗളൂരുവിൽ നിന്നും കാസർഗോഡ് ഭാഗത്ത് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നും സാധുവായ രേഖകൾ ഇല്ലാതെ 10 ലക്ഷം രൂപ  കൈവശം വെച്ച കാസർഗോഡ്  മഞ്ചേശ്വരം കോയിപ്പാടി വില്ലേജിൽ കുട്യാളത്തെ  അബ്ദുൾ സമദ് കെ (35) എന്നയാളെ ബദിയടുക്ക എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻരാജും സംഘവും ചേർന്ന് പിടികൂടി തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ആദൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. 

പരിശോധനാ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രഭാകരൻ ( ആദൂർ ചെക് പോസ്റ്റ്) , വിനോദ്, സദാനന്ദൻ , വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരും ഉണ്ടായിരുന്നു.

No comments