Breaking News

പ്രദീപ് ജോസഫിൻ്റെ ചികിത്സയ്ക്കായി കൊന്നക്കാട്ടെ ജനകീയ കൂട്ടായ്മ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി


കൊന്നക്കാട് : ബ്ലഡ്‌ കാൻസർ ബാധിതനായി എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൊന്നക്കാട് സ്വദേശി പ്രദീപ്‌ ജോസഫിന് വേണ്ടി കൊന്നക്കാട്ടെ ജനകീയ കൂട്ടായ്മ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 575757  രൂപ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം ഏറ്റുവാങ്ങി. യോഗത്തിൽ ബളാൽ ഗ്രാമപഞ്ചായത്ത് മെമ്പർ രഘുനാഥൻ പി.സി അധ്യക്ഷത വഹിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ അലക്സ്‌ നെടിയകാല, മോൻസി ജോയ്, ബിൻസി ജെയിൻ, INTUC ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം പി.ജി ദേവ്, സിപിഐഎം ഏരിയ കമ്മിറ്റി അംഗം ടി.പി  തമ്പാൻ, ജോസ് പി.കെ. വിൻസെന്റ് സ്‌കറിയ, ഹരികുമാരൻ നായർ, ജസീല സിദ്ധിക്ക് എന്നിവർ  സംസാരിച്ചു. യോഗത്തിൽ ഷാജി ജോസഫ് തൈലംമാനാൽ സ്വാഗതവും, ഷോണി കെ ജോർജ് നന്ദിയും പറഞ്ഞു.

No comments