Breaking News

മഴ കാത്ത് ചൈത്രവാഹനി പുഴ.... കടുത്ത വരൾച്ചയെ അതിജീവിക്കാൻ ചെക്ക് ഡാം നിർമ്മിക്കണമെന്ന് ആവശ്യവുമായി നാട്ടുകാർ കുന്നുംകൈ പാലത്തിൽ നിന്നെടുത്ത ദൃശ്യം...


വെള്ളരിക്കുണ്ട് : ചുട്ടു പൊള്ളുന്ന വേനലിൽ അൽപം  ആശ്വാസമേകി മഴ പെയ്‌തെങ്കിലും ചൂട് കുറയാതെ ചുട്ടുപൊള്ളുകയാണ് മലയോരം.

മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള കാലാവസ്ഥയിൽ ജലസ്രോതസുകൾ വറ്റിവരണ്ടിരിക്കുന്നതിനാൽ കുടിവെള്ള പ്രശ്നവും രൂക്ഷമായിരിക്കുന്നു.

 ജല ലഭ്യത ഇല്ലാത്തതിനാൽ കർഷകർക്ക് വൻ നഷ്ടമാണ് ഉണ്ടായിട്ടുള്ളത് , കൂടുതൽ ജലം ആവശ്യമായ കവുങ്ങ് വാഴ പോലുള്ളവ കരിഞ്ഞുണങ്ങി നിൽക്കുന്ന ദാരുണമായ കാഴ്ച്ചയാണ് എങ്ങും .

 മലയോര ഭാഗത്ത് ഏറെ പേർ ആശ്രയിക്കുന്ന തേജസ്വിനി,  ചൈത്രവാഹിനി പുഴ  പൂർണ്ണമായും വറ്റിവരണ്ടിരിക്കുകയാണ് . വേനൽക്കാലത്ത് അനുഭവപെടുന്ന ജല ദൗർലഭ്യതക്ക് പരിഹാരം ഉണ്ടാക്കാൻ കുന്നുംകൈ പാലത്തിന് സമീപം ചൈത്രവാഹിനി പുഴക്ക് കുറുകെ  സ്ഥിരം തടയണ നിർമ്മിക്കുക എന്ന ആവശ്യവുമായി നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച്‌  രംഗത്ത് ഇറങ്ങിരിക്കുകയാണ് ,ഇത് സംബന്ധമായി  വെസ്റ്റ് എളേരി പഞ്ചായത്ത് വഴിയും , എം.എൽ .എ ,എം.രാജഗോപാലൻ മുഖാന്തിരവും  കാസറഗോഡ് ഇറിഗേഷൻ വകുപ്പിലും ,കാസറഗോഡ്  വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർക്കും  നിവേദനം നൽകി കാത്തിരിക്കുകയാണ് , 

ഈ കാര്യങ്ങൾ ഉന്നയിച്ച് ജില്ലാകളക്ടറേയും സമീപിക്കുവാനുള്ള ശ്രമത്തിലാനിന്ന് ആക്ഷൻ കമ്മിറ്റി കൺവീനർ ബഷീർ ആറിലകണ്ടം അറിയിച്ചു.

  അടുത്ത വേനലിന് മുമ്പെങ്കിലും പരിഹാരം ഉണ്ടാക്കാൻ സാധിച്ചില്ലങ്കിൽ  അതിരൂക്ഷമായ ജലക്ഷാമമായിരിക്കും ഈ ഭാഗങ്ങളിൽ അനുഭവപെടുക.

No comments